ഇല്ലിനോയ് മുൻ ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന് ട്രംപ് മാപ്പ് നൽകി
പി.പി. ചെറിയാൻ
Thursday, February 13, 2025 3:50 PM IST
ഷിക്കാഗോ: ഇല്ലിനോയ് മുൻ ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്റെ ജയിൽ ശിക്ഷ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണമായി ഇളവ് ചെയ്തതു. അഴിമതി കേസുകൾ, യുഎസ് സെനറ്റ് സീറ്റ് വിൽക്കാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളുടെ പേരിലാണ് ബ്ലാഗോജെവിനെ കോടതി ശിക്ഷിച്ചത്
14 വർഷത്തെ ശിക്ഷയിൽ എട്ട് വർഷം കൊളറാഡോ ജയിലിൽ കഴിഞ്ഞ ശേഷമാണ് ട്രംപ് അദ്ദേഹത്തിന് ഇളവ് നൽകിയത്. ട്രംപിനെ നന്ദിയറിയിക്കുന്നതായി ബ്ലാഗോജെവിച്ച് പറഞ്ഞു.