രാജ്യാന്തര പ്രയര്‍ലൈന്‍ യോഗം സംഘടിപ്പിച്ചു
പി.പി. ചെറിയാൻ
Friday, February 7, 2025 7:54 AM IST
ഡാളസ്: ക്രൈസ്തവരെന്നു നാം അവകാശപെടുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം പൂർണമായും ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ. തോമസ്. രാജ്യാന്തര പ്രയര്‍ലൈന്‍ (560ാമത്) യോഗം ഫെബ്രുവരി നാലിന് സംഘടിപ്പിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച്, ഡാളസ് ഇടവക വികാരി റവ. റോയ് എ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യാന്തര പ്രയര്‍ലൈന്‍ പ്രവർത്തനങ്ങൾക്ക് പ്രാർഥനകളും ആശംസകളും റവ. റോയ് അറിയിച്ചു
ഫിലിപ്പ് മാത്യു (ഷാജി), ഡാളസ് പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി റവ. റോയ് എ തോമസിനെ പരിചയപ്പെടുത്തുകയും ചെയ്തു.
മീനു ജോൺ, ഡാലസ്, പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷികവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ജോൺ പി മാത്യു(അമ്പോടി) ഡാളസ്, മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നല്കി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥന യോഗങ്ങളിൽ നിരവധി പേര് സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ.ഡോ. ജെയിംസ് എൻ. ജേക്കബ് നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.