ഇന്ത്യൻ വംശജൻ കാഷ് പട്ടേലിന്റെ നാമനിർദേശത്തിലുള്ള വോട്ടെടുപ്പ് മാറ്റിവച്ചു
പി.പി. ചെറിയാൻ
Sunday, February 9, 2025 10:19 PM IST
വാഷിംഗ്ടൺ ഡിസി: എഫ്ബിഐയെ നയിക്കാനുള്ള ഇന്ത്യൻ അമേരിക്കൻ വംശജൻ കാഷ് പട്ടേലിന്റെ നാമനിർദേശത്തിലുള്ള വോട്ടെടുപ്പ് സെനറ്റ് നീട്ടിവച്ചു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി പാനൽ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീട്ടിവച്ചത്.
പട്ടേലിന്റെ നാമനിർദേശം തുടക്കത്തിൽ പരിഗണനയ്ക്കുള്ള അജണ്ടയിൽ ഉണ്ടായിരുന്നെങ്കിലും സെനറ്റ് ഡെമോക്രാറ്റുകൾ ഒരാഴ്ച കാലതാമസം ആവശ്യപ്പെട്ടു. ഓരോ അംഗത്തിനും ഒരിക്കൽ മാത്രമേ ഇത് അനുവദിക്കൂ. കഴിഞ്ഞമാസം അറ്റോർണി ജനറൽ പാം ബോണ്ടിയുടെ നാമനിർദേശത്തിലും സമാനമായ കാലതാമസമുണ്ടായി.
പട്ടേലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചതോടെ, ദേശീയ ഇന്റിലജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് തുളസി ഗബ്ബാർഡ് ഉൾപ്പെടെയുള്ള മറ്റ് ട്രംപ് നോമിനികളെയും സെനറ്റ് റിപ്പബ്ലിക്കൻമാർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.