റസലിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു
പി.പി. ചെറിയാൻ
Saturday, February 8, 2025 5:02 PM IST
വാഷിംഗ്ടൺ ഡിസി: റസൽ ടി. വോട്ടിനെ ഓഫീസ് ഓഫ് മാനേജ്മെന്റിന്റെയും ബജറ്റിന്റെയും തലവനായി സെനറ്റ് അംഗീകരിച്ചു. 53 വോട്ടുകളാണ് റസലിന് അനുകൂലമായി ലഭിച്ചത്.
47 പേര് എതിർത്ത് വോട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ തവണ അധികാരമേറ്റപ്പോഴും റസൽ സർക്കാരിൽ സുപ്രധാന സ്ഥാനം വഹിച്ചിരുന്നു.