നായനാർ ഫുട്ബോൾ ടൂർണമെന്റ് ഫുജൈറയിൽ ഞായറാഴ്ച
Monday, February 10, 2025 10:24 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തുന്ന 11-ാമത് ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 16ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മുതൽ ഫുജൈറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. യുഎഇയിലെ 24 പ്രമുഖ ടീമുകൾ ടൂർണമെൻറിൽ പങ്കെടുക്കും.
13 വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ച് വരുന്നതായി കൈരളി സിസി സെക്രട്ടറി സുജിത്ത് വി.പി, ടൂർണമെന്റ് സ്വാഗത സംഘം ഭാരവാഹികളായ അഷറഫ് പിലാക്കൽ, നബീൽ എന്നിവർ അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഫുട്ബോൾ ടീമുകൾക്ക് 058 596 2445 (നബിൽ) എന്ന നമ്പരിൽ ബന്ധപെടാവുന്നതാണ്.