ലോസ് ആഞ്ചലസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലി നടത്തി
പി.പി. ചെറിയാൻ
Friday, February 7, 2025 5:39 AM IST
ലോസ് ആഞ്ചലസ്(കാലിഫോർണിയ): പ്രസിഡന്റ് ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളിലും അദ്ദേഹത്തിന്റെ ആക്രമണാത്മക നാടുകടത്തൽ നയങ്ങളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രകടനക്കാർ ഞായറാഴ്ച ലോസ് ആഞ്ചലൽസിലെ ഡൗണ്ടൗണിൽ റാലി നടത്തി.
മെക്സിക്കൻ, സാൽവഡോറൻ പതാകകൾ ധരിച്ച പ്രകടനക്കാർ ഉച്ചയ്ക്ക് തൊട്ടുമുമ്പ് സിറ്റി ഹാളിന് സമീപം ഒത്തുകൂടിയതിനെ തുടർന്ന് സ്പ്രിംഗ്, ടെമ്പിൾ തെരുവുകളിൽ ഗതാഗതം തടസപ്പെട്ടു.
മെക്സിക്കൻ, സാൽവഡോറൻ പതാകളുമായിട്ടാണ് പ്രതിഷേധക്കാർ എത്തിച്ചേർന്നത്. പരമ്പരാഗത തൂവൽ ശിരോവസ്ത്രങ്ങൾ ധരിച്ചാണ് പലരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. മെക്സിക്കൻ സംഗീതവും പ്രതിഷേധത്തിനായി ഉപയോഗിച്ചു.
രാജ്യത്തിന്റെ കുടിയേറ്റ സംവിധാനം നവീകരിക്കാനും രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്താനും ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു പരമ്പര പുറപ്പെടുവിച്ചതാണ് ഡൗണ്ടൗണിൽ റാലി നടത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധക്കാർ ദി ടൈംസിനോട് പറഞ്ഞു.
സമാധനപരമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഹോട്ട് ഡോഗുകൾ, ഐസ്ക്രീം, ചുറോകൾ, ബിയർ എന്നിവ തെരുവ് കച്ചവടക്കാർ പ്രതിഷേധക്കാർക്ക് വിറ്റു.