സ്റ്റാന്‍ലി കളത്തില്‍ ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
Friday, February 7, 2025 11:17 AM IST
ന്യൂയോര്‍ക്ക്: സ്റ്റാന്‍ലി കളത്തില്‍ ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫോമയുടെ ജോയിന്റ് സെക്രട്ടറി, ഉപദേശക സമിതി ചെയർമാൻ എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.
ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയിലെ നല്ലൊരു പങ്ക് അംഗങ്ങളായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു.
തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി ബാലജനസഖ്യത്തില്‍ കൂടിയാണ് നേതൃരംഗത്തുവന്നത്. തന്നെ വിജയിപ്പിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.