റേച്ചൽ ഉമ്മൻ ന്യൂജഴ്സിയിൽ അന്തരിച്ചു
വാർത്ത: റോയ് ആന്റണി
Thursday, February 13, 2025 11:45 AM IST
ബർഗൻഫീൽഡ്: കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ് ഉമ്മന്റെ (തമ്പാച്ചൻ) ഭാര്യ റേച്ചൽ ഉമ്മൻ (മോളി 74) ന്യൂജഴ്സിയിലെ ബെർഗൻഫീൽഡിൽ അന്തരിച്ചു. പരേത പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ്.
ബെർഗൻ ഫീൽഡ് റീജിയണൽ മെഡിക്കൽ സെന്ററിൽ 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: തോമസ് ജോർജ് (ജോമോൻ) ന്യൂജഴ്സി, ജൂലി ആഡംസ് (ഒഹായോ). മരുമക്കൾ: ഷാരൻ (ന്യൂജഴ്സി ), ആഡംസ് (ഒഹായോ). കൊച്ചുമക്കൾ: ഇസബെല്ല, സോഫിയ, റെയ്ച്ചൽ, റിയ.
വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് വെള്ളിയാഴ്ച വെെകുന്നേരം നാലു മുതൽ എട്ട് വരെ സെന്റ് പീറ്റേഴ്സ് സീറോമലങ്കര കാത്തലിക് ചർച്ചിൽ (620 വെസ്റ്റേൺ ഹൈവേ, ബ്ലൗവെൽറ്റ്).
സംസ്കാര ശുശ്രൂഷയും തിരുകർമങ്ങളും ശനിയാഴ്ച രാവിലെ 7.30ന് ബലിയർപ്പണത്തോടെ ആരംഭിക്കും. സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
കുർബാനയ്ക്ക് ശേഷം 9.45 വരെ പൊതുദർശനവും ഉണ്ടായിരിക്കും. സംസ്കാരം രാവിലെ 10.45 മുതൽ 11.30 ഗാർഡൻ ഓഫ് മെമ്മറീസ്, 300 സോൾജിയർ ഹിൽ റോഡ് ടൗൺഷിപ്പ് ഓഫ് വാഷിംഗ്ടണിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഷെറിൻ - 845 269 2025, കൊച്ചുമോൻ - 860 966 2200.