ഒക്ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
പി.പി. ചെറിയാൻ
Tuesday, February 11, 2025 2:48 PM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നോർത്ത്വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചെ 4.14 ഓടെയാണ് തീപിടിത്തമുണ്ടായത്.
സ്ത്രീയും ഒരു ആൺകുട്ടിയും ആണ് മരിച്ചത്. പുരുഷനും ഒരു ആൺകുട്ടിക്കും സാരമായ പൊള്ളലേറ്റതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. വീടിനുള്ളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
ഒക്ലഹോമ സിറ്റി പോലീസ് ഹോമിസൈഡ് ഡിവിഷനും മെഡിക്കൽ എക്സാമിനറുടെ ഓഫീസും മരണകാരണം നിർണയിക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.