എം. തോമസ് വർഗീസ് അന്തരിച്ചു
Thursday, February 6, 2025 3:22 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം. തോമസ് വർഗീസ്(70) അന്തരിച്ചു.
വ്യഴാഴ്ച ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.
തുടർന്ന് പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പലിൽ തയാറാക്കിയിട്ടുള്ള കുടുംബകല്ലറയിൽ സംസ്കാരം നടക്കും.
ഏഴംകുളം പുല്ലാനിക്കാലായിൽ അച്ചാമ്മ വർഗീസാണ് ഭാര്യ. മക്കൾ: ആൻ വർഗീസ്, ടോം വർഗീസ്. മരുമകൻ: ബ്ലെസൻ വർഗീസ്. ചെറുമകൾ: സാറാ ലിസ് വർഗീസ്.
ബുധനാഴ്ച രാത്രി ഏഴിന് ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ കുർബാനയും പ്രത്യേക ധൂപപ്രാർഥനയും നടക്കും.
കുടുംബത്തിന്റെ ദു:ഖത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവകയും പങ്കുചേരുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.