ഹൂ​സ്റ്റ​ൺ: റി​ലീ​ഫ് കോ​ർ​ണ​ർ ന​ട​ത്തി​യ വെ​ബി​നാ​റു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. ഡോ. ​സ​ജി മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തെ മാ​ന​സി​ക ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യി അ​വ​ബോ​ധ​മു​ള്ള​വ​രാ​ക്കാ​നും അ​തി​നു സ​ഹാ​യ​ക​മാ​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും നാ​ല് മാ​സം മു​മ്പ് ആ​രം​ഭി​ച്ചി​ട്ടു​ള്ള ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സ​ഷ​നാ​ണ് റി​ലീ​ഫ് കോ​ർ​ണ​ർ.

ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വി​ത പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ എ​ല്ലാ മാ​സ​വും ന​ട​ത്ത​പ്പെ​ടു​ന്നു. ആ​ദ്യ​മാ​സ​ത്തെ വെ​ബി​നാ​റി​ൽ കൗ​ൺ​സ​ലിം​ഗി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും ആ​വ​ശ്യ​ക​ത​യെ​യും സം​ബ​ന്ധി​ച്ച് ഡോ. ​സോ​ളി​മോ​ൾ കു​രു​വി​ള വ​ള​രെ വി​ശ​ദ​മാ​യി എ​ടു​ത്ത ക്ലാ​സ് വ​ള​രെ ഫ​ല​പ്ര​ദ​വും നൂ​ത​ന​മാ​യ വി​ജ്ഞാ​നം പ​ക​രു​ന്ന​തു​മാ​യി​രു​ന്നു.

പാ​ട്രി​ക് എം. ​ക​ല്ല​ട ന​യി​ച്ച ര​ണ്ടാ​മ​ത്തെ വെ​ബി​നാ​ർ കൗ​ൺ​സി​ലിം​ഗി​ന്‍റെ ഗു​ണ​ങ്ങ​ളെ​പ്പ​റ്റി​യും അ​ത് ജീ​വി​ത​ത്തി​ൽ വ​രു​ത്താ​വു​ന്ന ന​ല്ല വ്യ​തി​യാ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കി. ഡോ. ​ബോ​ബി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി​യ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വെ​ബി​നാ​ർ വി​ഷ​യം"Know the Narcissistic personality' എ​ന്ന​താ​യി​രു​ന്നു.


ഈ ​വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് വ​ള​രെ ആ​ഴ​ത്തി​ൽ ത​ന്നെ മ​ന​സി​ലാ​ക്കാ​ൻ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ക​ഴി​ഞ്ഞു. മു​ൻ പ​ദ്ധ​തി​പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി ആ​യ​വ​ർ​ക്കും ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും വേ​ണ്ടി ആ​ഴ്ച​ക​ൾ​തോ​റു​മു​ള്ള സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സ് ക​ഴി​ഞ്ഞ​മാ​സം 25നു ​ആ​രം​ഭി​ച്ചു.

പ​രി​മി​ത​മാ​യ ഇം​ഗ്ലീ​ഷ് അ​റി​യു​ന്ന​വ​ർ​ക്കു​ള്ള ഈ ​ക്ലാ​സ് ഇം​ഗ്ലീ​ഷ് ഭാ​ഷ പ​ഠി​ക്കാ​നും സം​സാ​രി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു. കൂ​ടാ​തെ, ഈ ​സം​രം​ഭം സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​നാ​വി​ധ​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സം​ഗീ​ത വി​ദ്യാ​ഭ്യാ​സം, ലെെ​ഫ് കോ​ച്ചിം​ഗ് ക്ലാ​സ്, കോ​മ​ഡി ക്ല​ബ് തു​ട​ങ്ങി​യ​വ ഇ​തി​ൽ ചി​ല​തു മാ​ത്ര​മാ​ണ്.

ഈ ​സേ​വ​ന​ങ്ങ​ൾ എ​ല്ലാം തി​ക​ച്ചും സൗ​ജ​ന്യ​വും എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.reliefcorner.org/website, ഡോ. ​സ​ജി മ​ത്താ​യി: 214 499 2971.