സിയാറ്റിൽ ടക്കോമ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു
പി.പി. ചെറിയാൻ
Saturday, February 8, 2025 11:39 AM IST
സിയാറ്റിൽ: ബുധനാഴ്ച രാവിലെ സിയാറ്റിൽ ടക്കോമ വിമാനത്താവളത്തിൽ ടാർമാക്കിലൂടെ നീങ്ങുകയായിരുന്ന ജപ്പാൻ എയർലൈൻസ് വിമാനം പാർക്ക് ചെയ്തിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ ഇടിച്ചു.
വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരുക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ 10.17നാണ് അപകടം സംഭവിച്ചതെന്ന് വിമാനത്താവളം അറിയിച്ചു. 142 യാത്രക്കാരുമായി ഡെൽറ്റ 737-800 പ്യൂർട്ടോ വല്ലാർട്ടയിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു.
ടോക്കിയോയിൽ നിന്നെത്തിയ ജപ്പാൻ എയർലൈൻസ് ബോയിംഗ് ഡ്രീംലൈനർ ലാൻഡ് ചെയ്തതിന് ശേഷം ഡെൽറ്റ വിമാനത്തിൽ ഇടിക്കുകയായിരുന്നു.