അമേരിക്ക 2009ന് ശേഷം നാടുകടത്തിയത് 15,688 ഇന്ത്യക്കാരെ
Friday, February 7, 2025 12:11 PM IST
ന്യൂഡൽഹി: സൈനികവിമാനത്തിൽ കഴിഞ്ഞദിവസം തിരിച്ചെത്തിയ 104 പേർ ഉൾപ്പെടെ 2009 മുതൽ ഇതുവരെ 15,688 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു.
അമേരിക്കയിലേക്കുള്ള വീസ നടപടികൾ എളുപ്പത്തിലാക്കുന്നതിലൂടെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചെത്തിയവരിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനധികൃത ഏജൻസികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.