ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വികസനം: ഫണ്ട് റൈസിംഗ് ലെന ഉദ്ഘാടനം ചെയ്തു
ശങ്കരൻകുട്ടി
Friday, February 7, 2025 4:27 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ക്ഷേത്രനടയിൽ വച്ച് നടന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാം സിനിമാതാരം ലെന ഉദ്ഘാടനം ചെയ്തു. മാധവൻ പിള്ള സിപിഎയ്ക്ക് വേണ്ടി ദീപാ നായർ ആണ് ലെനയിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത്.
ക്ഷേത്ര പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ, മറ്റ് ഭാരവാഹികളായ അനിൽ ഗോപിനാഥ്, ഉണ്ണികൃഷ്ണ പിള്ള എന്നിവർക്കൊപ്പം ബോർഡിലെയും ട്രസ്റ്റിയിലെയും എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്നു.
എല്ലാവരും റാഫിൾ ടിക്കറ്റുകൾ കരസ്ഥമാക്കി ഈ ഉദ്യമം വിജയിപ്പിക്കണമെന്നും ഫണ്ട് റൈസിംഗ് ചെയർമാൻ രൂപേഷ് അരവിന്ദാക്ഷൻ അഭ്യർഥിച്ചു.
![](/nri/lena722521.jpg)
ഒന്നാം സമ്മാനമായി ഹ്യുണ്ടായി ടസ്കൻ കാറും കൂടാതെ ഒരു പവൻ സ്വർണനാണയം, ഐഫോൺ തുടങ്ങി 25ൽ അധികം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ അറിയിച്ചു.
മേയിൽ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് അതേ മാസം പത്താം തീയതി ക്ഷേത്ര നടയിൽ വച്ച് നറുക്കെടുപ്പ് നടത്തി വിജയികളെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.