കുംഭമേളയുടെ പ്രാധാന്യം: വത്സൻ തില്ലങ്കേരി സംസാരിക്കുന്നു
Saturday, February 8, 2025 5:29 PM IST
ഒട്ടാവ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയിൽ വത്സൻ തില്ലങ്കേരി "കുംഭമേളയുടെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. ശനിയാഴ്ച ടൊറന്റോ സമയം രാത്രി 8.30നാണ് പ്രഭാഷണം.
കാനഡയിലെ ഹൈന്ദവ സ്മസ്കാരത്തിൽ വിശ്വസിക്കുന്ന മലയാളി ജനസമൂഹത്തിന് വേണ്ടി ആധ്യാത്മീയവും ഭൗതികവുമായ വിഷയങ്ങളെ ആസ്പദമാക്കി നാല്പതോളം പ്രഭാഷണ പരിപാടികൾ കഴിഞ്ഞ മൂന്നുവർഷക്കാലമായി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ സംഘടിപ്പിച്ചിട്ടുണ്ട്.
40 കോടിയിൽ അധികം ആളുകൾ പങ്കെടുക്കുന്ന കുംഭമേളയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായിയാണ് പ്രഭാഷണം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.