മുൻ പോലീസ് ഓഫിസറുടെ അതിക്രമം: ഇരയായ വനിതയ്ക്ക് 6,00,000 ഡോളർ നഷ്ടപരിഹാരം
പി.പി. ചെറിയാൻ
Friday, February 7, 2025 5:21 AM IST
മിനിയാപോളിസ്: മുൻ പോലീസ് ഓഫിസർ ഡെറക് ചൗവിന്റെ അതിക്രമത്തിന് ഇരയായ വനിതയ്ക്ക് മിനിയാപൊളിസ് സിറ്റി കൗൺസിൽ 6,00,000 ഡോളർ നഷ്ടപരിഹാരം നൽകും. പാറ്റി ഡേ എന്ന വനിതയാണ് നഷ്ടപരിഹാരത്തിന് അർഹയായത്.
2020 ജനുവരിയിൽ മദ്യപിച്ചിരുന്ന ഡേയെ ചൗവിൻ മിനിവാനിൽ നിന്ന് വലിച്ചിറക്കി നിലത്തിട്ട് മുതുകിൽ കാൽമുട്ടുകൊണ്ട് അമർത്തിയെന്നായിരുന്നു ആരോപണം. ചൗവിനും സഹപ്രവർത്തകനായ ഓഫിസർ എല്ലെൻ ജെൻസണും ഡേയെ വലിച്ചിഴച്ച് നടപ്പാതയിലേക്ക് എറിഞ്ഞു.
ഇത് തുടർന്ന് നിരവധി പരുക്ക് പറ്റിയതായി പരാതിയിൽ ഡേ ആരോപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച കുറ്റം പിന്നീട് ഒഴിവാക്കി. മിനിയാപൊളിസ് സിറ്റി കൗൺസിൽ വ്യാഴാഴ്ച ഒത്തുതീർപ്പിന് ഏകകണ്ഠമായി അംഗീകാരം നൽകി.
175,000 ഡോളർ ഡേയ്ക്കും അവരുടെ അഭിഭാഷകർക്ക് 4,25,000 ഡോളറും ലഭിക്കും. ചൗവിൻ ഉൾപ്പെട്ട പോലീസ് ദുരുപയോഗ കേസുകൾ തീർപ്പാക്കാൻ സിറ്റി കൗൺസിൽ ഇപ്പോൾ 36 ഡോളർ മില്യനിലധികം നൽകിയിട്ടുണ്ട്. ഇതിൽ ജോർജ് ഫ്ലോയിഡിന്റെ കുടുംബത്തിന് നൽകിയ 27 മില്യൻ ഡോളറും ഉൾപ്പെടുന്നു.
ന്ധപാറ്റി സഹിച്ച കഷ്ടപ്പാടുകൾ ഒരു ഒത്തുതീർപ്പിനും ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ഉദ്യോഗസ്ഥരെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കുന്ന ഒരു കരാറിൽ എത്തിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്ന്ധ ഡേയുടെ അഭിഭാഷക കാറ്റി ബെന്നറ്റ് പ്രസ്താവനയിൽ പറഞ്ഞു.