മാർത്തോമ്മാ ഫാമിലി കോൺസ്ഫറൻസ് ജൂലൈ മൂന്നു മുതൽ ന്യൂയോർക്കിൽ
ജീമോൻ റാന്നി
Friday, February 7, 2025 6:06 AM IST
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസ് ജൂലൈ മാസം മൂന്നാം തീയതി മുതൽ ആറാം തീയതി വരെ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ്, അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യു, സിബി മാത്യു എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
ഇംഗ്ലീഷ്, യൂത്ത്, ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് ), ഡോ. സുസൻ തോമസ്, ഡോ. ഷിബി എബ്രഹാം ബെറ്റ്സി ചാക്കോ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ തീം “കുടുംബം: വിശ്വാസഭൂമിക” അഥവാ ""Family: Faithscape” എന്നതാണ് .
എല്ലാവരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടിൽ മുതിർന്നവർ, യുവജനങ്ങൾ, കുട്ടികൾ/ഭിന്ന ശേഷിയുള്ള കുട്ടികൾ എന്നിങ്ങനെ നാലു ട്രാക്കുകളാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്.
mtfc2025.org എന്ന വെബ്സൈറ്റിലൂടെ കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു സാധിക്കും. ഈ വർഷത്തെ കോൺഫറൻസിനു ആതിഥ്യം നൽകുന്നത് നോർത്ത് ഈസ്റ്റ് ആർഎസി ആണ്.
കോൺഫറസിന്റെ നടത്തിപ്പിനായി ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനും റവ. വി.ടി. തോമസ് ( വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് ഷാജി (ജനറൽ കൺവീനർ), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്), റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ) എന്നിവരുൾപ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.
വിവിധ സബ് കമ്മിറ്റികളുടെ ചെയർ പേഴ്സൺമാരായി റവ. ഡോ. പ്രമോദ് സഖറിയ, റവ. ജോസി ജോസഫ്, റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ, റവ. ജോൺ ഫിലിപ്പ്, റവ. അജിത് വർഗീസ്, റവ. ആശിഷ് തോമസ് ജോർജ്, റവ. ജോബിൻ ജോൺ, റവ. ജോൺസൻ ഡാനിയേൽ, റവ. എം.സി. വർഗീസ്, റവ. ടി.എസ്. ജോസ്. റവ. പി.എം. തോമസ്, റവ. ഡോ. മോനി മാത്യു, റവ. ജെയ്സൺ വർഗീസ് എന്നിവരും
കൺവീനർമാരായി ശാമുവേൽ കെ. ശാമുവേൽ, സി.വി. സൈമൺകുട്ടി, ഡോ. ജോൺ കെ. തോമസ്, ജിജി ടോം, റോയ് സി. തോമസ്, സജി ജോർജ്, ജിബി പി. മാത്യു, റിനു വർഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാൻ വര്ഗീസ്, ഷേർളി തോമസ്, ഡോ. ബെറ്റസി മാത്യു, സ്നേഹ ഷോൺ, സൂസൻ ചെറിയാൻ വർഗീസ്, നീതി പ്രസാദ് എന്നിവരും പ്രവർത്തിക്കുന്നു.