ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്ന് മുതൽ കുമരകത്ത്
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, February 13, 2025 1:21 PM IST
ന്യൂയോർക്ക്: ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തും. ഇത് ആദ്യമായാണ് ഫൊക്കാന കേരള കൺവൻഷൻ ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
ഓഗസ്റ്റ് ഒന്നും രണ്ടും തീയതികളിൽ റിസോട്ടിൽ വച്ചും മൂന്നാം ദിവസം മുന്നൂറിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന ബോട്ടിൽ വച്ചുമാണ് കേരള കൺവൻഷൻ നടക്കുന്നത്. ഫൊക്കാന പ്രസിഡന്റ സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗം തോമസ് തോമസ്, കോമളൻ പിള്ള തുടങ്ങി ഫൊക്കാനയുടെ ഒരു ടീം ഗോകുലം ഗ്രാൻഡ് സന്ദർശിച്ചാണ് വേദി തീരുമാനിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രി, ഗവർണർ, മന്ത്രിമാർ, കേന്ദ്രരത്തിലെ മന്ത്രിമാർ, കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എംപിമാർ, എംഎൽഎമാർ, സാമൂഹ്യ പ്രവർത്തകർ, സിനിമ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കും.