ടെക്സസിൽ പാസ്റ്ററെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Saturday, February 8, 2025 1:27 PM IST
ടെക്സസ്: 2011ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് കൊലപ്പെടുത്തുകയും ചെയ്ത സ്റ്റീവൻ ലോവെയ്ൻ നെൽസന്റെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി.
പാസ്റ്ററിന്റെ സെക്രട്ടറിയെയും സ്റ്റീവൻ കഠിനമായി മർദ്ദിച്ചിരുന്നു. 37 വയസുകാരനായ നെൽസണിനെ ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പ് നൽകിയാണ് വധിച്ചത്.
യുഎസിൽ നടപ്പാക്കിയ 2025ലെ രണ്ടാമത്തെ വധശിക്ഷയാണിത്. 2025 ലെ രാജ്യത്തെ ആദ്യത്തെ വധശിക്ഷ സൗത്ത് കരോലിന നടപ്പിക്കിയിരുന്നു.