മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ യുഎഇ കമ്മിറ്റി ഭാരവാഹികൾ
അനിൽ സി.ഇടിക്കുള
Thursday, February 13, 2025 11:02 AM IST
ദുബായി: യുഎഇ മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം. ഹുസൈനാർ (പ്രസിഡന്റ്), എം. മുഹമ്മദ് അലി, എം.വി. മൻഷൂർ (സീനിയർ വൈസ് പ്രസിഡന്റ്), എം. നബീൽ (വൈസ് പ്രസിഡന്റ്), ടി.ടി. മഹറൂഫ് (ജനറൽ സെക്രട്ടറി), എം. മുഹ്സിൻ (ജോയിന്റ് സെക്രട്ടറി),
ബി. ഷബീർ (ട്രഷറർ), കെ.വി. അബ്ദുല്ല (സ്പോർട്സ് വിംഗ് ചെയർമാൻ), പി. മുസമ്മിൽ (കൺവീനർ), എസ്.ടി.പി. ഉബൈദ് (സപ്പോർട്ടിംഗ് വിംഗ് ചെയർമാൻ), പി. ത്വൽഹത്ത് (കൺവീനർ). ഉപദേശക സമിതി അംഗങ്ങളായി എം. മുഹമ്മദ് കുഞ്ഞി, കെ.പി. മുഹമ്മദ് കുഞ്ഞി, സി.കെ. അഷറഫ്, എസ്.എൽ.പി. ഷഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിന് എം. നബീൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എസ്.എൽ.പി. ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. എസ്.ടി.പി. സാജിദ്, കെ. അസ്ഗർ അലി, മഹറൂഫ്, എം. ഇബ്രാഹിം, സി.കെ. അഷറഫ്, ഗഫൂർ, എസ്.ടി.പി. ഉബൈദ്, എം. മുബാരിസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.