ആ​ദ്യ​ദി​നം മു​ണ്ടൂ​ർ ഹൈ​സ്കൂ​ളി​ന്‍റെ കു​തി​പ്പ്;
ഉ​പ​ജി​ല്ല​ക​ളി​ൽ പ​റ​ളിയുടെ മുന്നേറ്റം

കൂ​റ്റ​നാ​ട്: ചാ​ത്ത​ന്നൂ​ർ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ട്രാ​ക്കു​ണ​ര്‍​ന്ന​പ്പോ​ള്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ മു​ണ്ടൂ​ര്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ കു​തി​പ്പ്. വ​ട​വ​ന്നൂ​ർ, പ​റ​ളി സ്കൂ​ളു​ക​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

അ​ഞ്ചു സ്വ​ര്‍​ണ​വും മൂ​ന്നു​വെ​ങ്ക​ല​വു​മാ​യി 37 പോ​യി​ന്‍റാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ മു​ണ്ടൂ​ര്‍ എ​ച്ച്എ​സി​ലെ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു സ്വ​ര്‍​ണ​വും ഏ​ഴു​വെ​ള്ളി​യും നേ​ടി വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സ് സ്കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. അ​ഞ്ചു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 35 പോ​യി​ന്‍റോ​ടെ പ​റ​ളി എ​ച്ച്എ​സാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. ഉ​പ​ജി​ല്ല​ക​ളി​ൽ 114 പോ​യി​ന്‍റോ​ടെ പ​റ​ളി മു​ന്നേ​റ്റം തു​ട​ങ്ങി.

ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി പ​റ​ളി ത​ന്നെ​യാ​ണ് ജി​ല്ലാ കീ​രി​ടം​ചൂ​ടു​ന്ന​ത്. 10 സ്വ​ര്‍​ണ​വും അ​ഞ്ചു​വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​ണ് പ​റ​ളി ഉ​പ​ജി​ല്ല​യു​ടെ ആ​ദ്യ​ദി​ന​ത്തി​ലെ നേ​ട്ടം.

49 പോ​യി​ന്‍റോ​ടെ കൊ​ല്ല​ങ്കോ​ട് ഉ​പ​ജി​ല്ല​യും 44 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്. രാ​വി​ലെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ലീ​ന ബീ​വി കാ​യി​ക​മേ​ള​യു​ടെ പ​താ​ക ഉ​യ​ര്‍​ത്തി. പി. ​മ​മ്മി​ക്കു​ട്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റ​ജീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1850 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മേ​ള നാ​ളെ സ​മാ​പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.