ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1599765
Wednesday, October 15, 2025 1:14 AM IST
നെന്മാറ: ചിറ്റില്ലഞ്ചേരി ജപമാലറാണി പള്ളിയിലെ പരിശുദ്ധ ജപമാലറാണിയുടെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നു കൊടിയേറും.
വൈകുന്നേരം 5.30 ന് നെന്മാറ ക്രിസ്തുരാജ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരിയുടെ കാർമികത്വത്തിൽ കൊടിയേറ്റം നടക്കും. തുടർന്ന് കുർബാനയും ജപമാലയും ലദീഞ്ഞും. നാളെ മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5. 30ന് വിശുദ്ധ കുർബാനയും ലദീഞ്ഞും ജപമാലയും നടക്കും.
25ന് ജപമാല പ്രയാണ ദിനവും 26ന് പ്രധാന തിരുനാളായും ആഘോഷിക്കും. 27ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാളിനു സമാപനമാകും. വികാരി ഫാ. അൻസൺ കൊച്ചറക്കൽ, കൺവീനർമാരായ നൈജു വടാശ്ശേരി, വർഗീസ് അച്ചാണ്ടി, സോണി പാറയിൽ, കൈകാരന്മാർ അഗസ്റ്റിൻ മഞ്ഞളി, ലൂക്കോസ് കാപ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.