വിജയോത്സവം നടത്തി
1599756
Wednesday, October 15, 2025 1:14 AM IST
മണ്ണാർക്കാട്: പ്ലസ് ടു തുല്യതാപഠിതാക്കളുടെ വിജയോത്സവം നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. പ്രസീദ അധ്യക്ഷയായി. 92 ശതമാനം വിജയമാണ് ഈ വർഷം പ്ലസ് ടു തുല്യതയ്ക്ക് മണ്ണാർക്കാട് ജിഎംയുപി സ്കൂൾ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റഡി സെന്ററിന് ലഭിച്ചത്. കൗൺസിലർമാരായ മാസിദ സത്താർ, സി.പി. പുഷ്പാനന്ദ്, അരുൺകുമാർ പാലക്കുറുശി, മുഹമ്മദ് ഇബ്രാഹിം, സമീർ വേളക്കാടൻ, കെ. ഹസീന, ഷറഫുനീസ, കെ. ഖദീജ, അധ്യാപകരായ കെ.കെ. വിനോദ് കുമാർ, ടി. മൊയ്തീൻ, ജിഎംയുപി സ്കൂൾ പ്രധാനാധ്യാപകൻ എം. നാരായണൻ എന്നിവർ പ്രസംഗിച്ചു.
കോഴ്സ് കോ-ഓർഡിനേറ്റർ പുഷ്പലത വിജയകുമാറിനെ ആദരിച്ചു. തുടർന്ന് പഠിതാക്കളുടെ കലാപരിപാടികളും ഉണ്ടായി. കോഴ്സ് ലീഡർ ഹസീന, ഷമീർ വേളക്കാടൻ, സക്കീർ മുല്ലക്കർ എന്നിവർ നേതൃത്വം നൽകി.