2.61 കോടിയുടെ വിറ്റുവരവ് നേടി വിത്തനശേരി സ്വാശ്രയകർഷകസമിതി
1549795
Thursday, May 15, 2025 1:49 AM IST
നെന്മാറ: വിഎഫ്പിസികെ യുടെ കീഴിൽ പ്രവർത്തിക്കുന്ന വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി 2.61 കോടി രൂപയുടെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം നേടി.
709 ടൺ പച്ചക്കറി സംഭരിച്ച് വില്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി ജില്ലയിൽ വിറ്റു വരവിൽ രണ്ടാം സ്ഥാനത്ത് എത്തി. വിത്തനശേരിയിൽ നടന്ന വാർഷിക പൊതുയോഗ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിത്തനശേരി സ്വാശ്രയ കർഷകസമിതിയിൽ ചേർന്ന വാർഷിക പൊതുയോഗം വിഎഫ്പിസികെ ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം. വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. വാസു, നെന്മാറ കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കെ. ശ്രീജ, കെ. സവിത, നീനു ജോസഫ്, അബ്ദുൾ സമദ്, പി. ഉമ, പി.ജെ. കവിത, പി.എസ്. ശിവൻ, ശരണ്യ എന്നിവർ പ്രസംഗിച്ചു.