കത്തോലിക്ക കോണ്ഗ്രസ് അന്തർദേശീയ സമ്മേളനം: വിളംബരജാഥ ഇന്നുമുതൽ
1549794
Thursday, May 15, 2025 1:49 AM IST
പാലക്കാട്: കത്തോലിക്ക കോണ്ഗ്രസ് അന്തർദേശീയസംഗമത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന വിളംബരജാഥ ഇന്ന് ആരംഭിക്കുന്നു.
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്യും. അട്ടപ്പാടി, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, ഒറ്റപ്പാലം, പൊന്നങ്കോട്, ഒലവക്കോട്, പാലക്കാട്, മേലാർകോട്, മംഗലംഡാം, വടക്കഞ്ചേരി എന്നീ മേഖലകളിൽ വിളംബര ജാഥ കടന്നുപോകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിളംബരജാഥക്ക് ജില്ലയിലെ 150 കേന്ദ്രങ്ങളിൽ സ്വീകരണം നല്കും.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ബോബി ബാസ്റ്റിൻ, ജിജോ അറയ്ക്കൽ, ഡെന്നി തെങ്ങുംപള്ളിയിൽ, ആന്റണി, കെ.എഫ്. ജോണ്സൻ കള്ളമല എന്നിവർ നേതൃത്വം നല്കും. 17, 18 തിയതികളിലാണ് അന്തർദേശീയ സമ്മേളനം നടത്തപ്പെടുന്നത്.