അക്ഷിത് ഫൗണ്ടേഷൻ വാർഷികാഘോഷം
1460231
Thursday, October 10, 2024 7:45 AM IST
കോയമ്പത്തൂർ: ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന അക്ഷിത് ഫൗണ്ടേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം മുൻ കേരള ഗവർണറും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന പി. സദാശിവം ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ ആർഎസ് പുരം കലായരംഗത്തിൽ പ്രസിഡന്റ് ജി. ശരവണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ദേവീദാസ് വാരിയർ വിശിഷ്ടാതിഥിയായിരുന്നു.
ചടങ്ങിൽ റോയൽകെയർ ആശുപത്രി സിഇഒ ഡോ. മണി സെന്തിൽ, എഫ്സിഎംഎ പ്രസിഡന്റ് പി.വി. സണ്ണി ഉയർത്തുള്ളി, സെക്രട്ടറി കെ.വി. രാജേഷ് കുമാർ, അരവിന്ദൻ മാണിക്കോത്ത്, വി.സി. പുരുഷോത്തമൻ, ഉയിർതുള്ളി വൈസ് പ്രസിഡന്റ് ടോണി സിംഗ്, വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജണൽ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.