എഐഎഡിഎംകെ മനുഷ്യച്ചങ്ങല
1460057
Wednesday, October 9, 2024 8:57 AM IST
കോയമ്പത്തൂർ: വസ്തുനികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു എഐഎഡിഎംകെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യച്ചങ്ങല പ്രതിഷേധം സംഘടിപ്പിച്ചു. കോയമ്പത്തൂർ കുനിയമുത്തൂർ ബസ് സ്റ്റാൻഡിനു മുന്നിൽ മുൻമന്ത്രി എസ് ബി വേലുമണിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല പ്രകടനം നടത്തി. പ്രതിഷേധ ബാനറുകളുമേന്തി നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.