തിണ്ടില്ലം ജലവൈദ്യുത പദ്ധതി പ്രവർത്തനം ഈവർഷംതന്നെ
1601148
Monday, October 20, 2025 1:10 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി ഈവർഷംതന്നെ കമ്മീഷൻ ചെയ്തു വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ട് പ്രവൃത്തികൾ ദ്രുതഗതിയിൽ.
പദ്ധതിയുടെ ഏറ്റവും പ്രയാസകരമായ പൈപ്പ് സ്ഥാപിക്കലും അന്തിമഘട്ടത്തിലാണെന്നു സൈറ്റ് എൻജിനീയർ ഷാരോൺ സാം പറഞ്ഞു. മൂന്നുനാല് ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് കുത്തനെയുള്ള മലഞ്ചെരിവിൽ വലിയ പൈപ്പുകൾ സ്ഥാപിക്കുന്നത്.
കോഴിക്കോട് നിന്നുള്ള നാല്പതംഗ ഖലാസികളാണ് വർക്ക് ചെയ്യുന്നത്. ഏറെ പ്രയാസകരമായ പ്രവൃത്തിയാണിത്. പാലക്കുഴിയിലെ ചെക്ക്ഡാമിൽനിന്നും താഴെ കൊന്നക്കൽക്കടവിലെ പവർഹൗസ് വരെയും പൈപ്പുകൾ എത്തിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് ഷാരോൺസാം പറഞ്ഞു. വെൽഡ് ചെയ്ത് സ്ഥാപിക്കുന്ന ജോലികളാണ് നടന്നു വരുന്നത്. കോൺക്രീറ്റ് തൂണുകൾ കെട്ടിയും പൈപ്പുകളുടെ തന്നെ സഹായത്തോടെയുമാകും ചെങ്കുത്തായ മലമുകളിൽ പൈപ്പുകൾ ഉറപ്പിക്കുന്നത്. പവർഹൗസിലെ മെക്കാനിക്കൽ വർക്കുകളെല്ലാം പൂർത്തിയായിട്ടുണ്ട്.
പദ്ധതി ഈ വർഷം തന്നെ പ്രവർത്തനക്ഷമമാക്കുമെന്ന് ഇക്കഴിഞ്ഞ ജൂണിൽ സ്ഥലം സന്ദർശിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ബിനുമോളും കമ്പനി ചീഫ് എൻജിനീയർ പ്രസാദ് മാത്യുവും പറഞ്ഞിരുന്നു.
നിന്നും 294 മീറ്റർ ദൂരത്തിൽ ലൊ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിച്ചു വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി എന്ന പേരിൽ ജില്ലാ പഞ്ചായത്തിന്റ് കീഴിലുള്ള കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.