വായുസേനാദിനാചരണം: ധീരയോദ്ധാക്കളെ സ്മരിച്ച് എയർഫോഴ്സ് അസോസിയേഷൻ
1460056
Wednesday, October 9, 2024 8:57 AM IST
പാലക്കാട്: ഭാരതീയ വായുസേനയുടെ 92-ാം വാർഷികം ഇന്നലെ കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തിൽ എയർഫോഴ്സ് അസോസിയേഷൻ പാലക്കാടിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇന്ത്യൻജനതയുടെ സമാധാനത്തിനും സുഖകരമായ ജീവിതത്തിനും വേണ്ടി ശത്രുക്കളോടു പോരാടി വീരമൃത്യു വരിച്ച ധീരയോദ്ധാക്കളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കെഎപി രണ്ടാം ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡന്റ് എസ്. മണികണ്ഠൻ മുഖ്യാതിഥിയായിരുന്നൂ.
അസോസിയേഷൻ പ്രസിഡന്റ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്നകുമാർ സ്വാഗതവും തച്ചാട്ട് ശശീന്ദ്രൻ നന്ദിയും പറഞ്ഞു.