ജില്ലയില്‍ ഇന്ന് അഞ്ചിടങ്ങളില്‍ "കവചം' സൈറണ്‍ മുഴങ്ങും
1458051
Tuesday, October 1, 2024 7:02 AM IST
പാലക്കാട്: പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കാന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച "കവചം' സൈറണുകളുടെ ട്രയല്‍ റണ്‍ ഇന്നുനടക്കും.
ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണു ട്രയല്‍റണ്‍ നടക്കുക. ദുരന്ത മുന്നറിയിപ്പ് യഥാസമയം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രയൽറൺ നടത്തുന്നത്. കൊല്ലങ്കോട് മുതലമട ചുള്ളിയാര്‍മേട് പ്രീ മെട്രിക് ഹോസ്റ്റല്‍ (ഉച്ചയ്ക്കുശേഷം 3.10) , ജിഎച്ച്എസ്എസ് കോഴിപ്പാറ (3.15), ഒറ്റപ്പാലം ജിഎച്ച്എസ്എസ് ഫോര്‍ ഡഫ് (3.20), അട്ടപ്പാടി ഗവ. ഐടിഐ (3.25), ജിവിഎച്ച്എസ്എസ് അഗളി (3.30) എന്നിവിടങ്ങളിലെ സൈറണുകളാണ് മുഴങ്ങുക.
അഗളി മേലെമുള്ളി ഊരില്‍ സൈറണ്‍ സ്ഥിപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇന്നു ട്രയല്‍റണ്‍ നടക്കില്ല. 91 ഏര്‍ലി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റം സൈറണുകളാണ് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറൺ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.