വടക്കഞ്ചേരി: വയനാട്ടിലെ ദുരിതബാധിതർക്കായി കിഴക്കഞ്ചേരി പഞ്ചായത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കെ.ഡി. പ്രസേനൻ എംഎൽഎക്ക് ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കവിതമാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി ആർ. ഷീന, കെ. രവീന്ദ്രൻ, രതിക മണികണ്ഠൻ, രാജി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് വായനശാലയുടെ ധനസഹായവും എംഎൽഎ എറ്റുവാങ്ങി. വായനശാല ഭാരവാഹികൾ സ്വരൂപിച്ച 16,300 രൂപ വായനശാല പ്രസിഡന്റ് കെ.എൻ. പ്രസാദ്, സെക്രട്ടറി കെ.എ. ചന്ദ്രൻ എന്നിവർ ചേർന്ന് എംഎൽഎ ക്ക് കൈമാറി. കിഴക്കഞ്ചേരി പാണ്ടാംകോട്ടിലെ പ്രദീപ്കുമാർ- സുഷമ ദമ്പതികളുടെ മകൾ നാലാം ക്ലാസുകാരി ശ്രീലക്ഷ്മി തന്റെ സമ്പാദ്യ കുടുക്കയും എംഎൽഎയ്ക്ക് കൈമാറി.