ഷൊർണൂർ: ഭിക്ഷാടനം നടത്തുന്ന സ്ത്രീ ഷൊർണൂർ ബസ് സ്റ്റാൻഡിൽ ബസ് തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
ചേലക്കര ഭാഗത്തേക്ക് പോകുന്ന ബസ്സ് സ്റ്റാൻറിൽ നിന്ന് സ്റ്റാർട്ട് ചെയ്ത സമയത്ത് ഈ സ്ത്രീ അബദ്ധത്തിൽ ബസിനടിയിലേക്ക് വീഴുകയായിരുന്നുവത്രെ. 65 വയസ് തോന്നിക്കും. തമിഴ്നാട് സ്വദേശിയാണ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ ഷൊർണൂർ പോലീസിന് കണ്ടെത്താനായിട്ടില്ല.