അനുസ്മരണവും അവാർഡ് ദാനവും
1435993
Sunday, July 14, 2024 6:28 AM IST
പാലക്കാട്: മുൻ അധ്യാപക സംഘടനാനേതാക്കളായ സുകുമാരനുണ്ണി മാസ്റ്ററുടെയും പഴനി മാസ്റ്ററുടെയും അനുസ്മരണവും അവാർഡ് ദാനവും മുണ്ടൂർ എഴക്കാട് യുവക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
സുകുമാരനുണ്ണി മാസ്റ്റർ ട്രസ്റ്റ് മികച്ച അധ്യാപകർക്ക് നൽകുന്ന അവാർഡ് ഈ വർഷം നേടിയത് കെപിഎസ്ടിഎ സ്ഥാപക പ്രസിഡന്റും എഐപിടിഎഫ് ട്രഷററുമായ പി.ഹരിഗോവിന്ദൻ മാസ്റ്ററാണ്. ചടങ്ങിൽ സംഘടനാംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, അബ്ദുൽ മുത്തലിബ്, പി.കെ. അരവിന്ദൻ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, മുൻ മന്ത്രി വി.സി. കബീർ, എ.സുബ്രമണ്യൻ, വി.കെ. അജിത്കുമാർ, സി.പ്രദീപ്, അനിൽ വട്ടപ്പാറ, ഷാഹിദ റഹ്മാൻ, അബ്ദു സമദ്, പി.ബാലഗോപാലൻ, ഷാജി തെക്കേൽ, രമേശ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു.