കോ- ഓപ്പറേറ്റീവ് സൊസൈറ്റി നവീകരിച്ച കെട്ടിടം ഉദ്ഘാടനം
1435551
Saturday, July 13, 2024 12:28 AM IST
ചിറ്റൂർ: ഗവ. എംപ്ലോയീസ് ആൻഡ് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടം മുൻ എംഎൽഎ കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. ഗിരീഷ് അധ്യക്ഷനായി. സംഘം ഹോണററി സെക്രട്ടറി എൻ. ശിവമുരുകൻ സ്വാഗതം പറഞ്ഞു. നവീകരിച്ച ഓഫീസ് കം കൗണ്ടർ ഉദ്ഘാടനം പാലക്കാട് കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ സി. വേലായുധൻ, എം. പോൾ, ചന്ദ്രൻ, എം. കണ്ണൻകുട്ടി, ആർ. വിജയകുമാർ എന്നിവരെ ചിറ്റൂർ കാർഷികവികസന ബാങ്ക് വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആദരിച്ചു. ഡയറക്ടർമാരായ എ. ചന്ദ്രശേഖരൻ, കെ. ഉണ്ണികൃഷ്ണൻ, കെ.എം. ബിനു, പി. അർച്ചന, ആർ. ജലജ, കെ. ഗിരിജ, എ. ഷൺമുഖൻ, വിജയലക്ഷമി, കോ- ഓപ്പറേറ്റീവ് ഡയറക്ടർ കെ. രമേഷ് കുമാർ പ്രസംഗിച്ചു.