തച്ചനാട്ടുകര റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് കെട്ടിടോദ്ഘാടനം
1429581
Sunday, June 16, 2024 3:43 AM IST
തച്ചനാട്ടുകര: കഴിഞ്ഞ 10 വർഷമായി കൊടക്കാട് കേന്ദ്രമാക്കി തച്ചനാട്ടുകര കോട്ടോപ്പാടം എന്നീ പഞ്ചായത്തുകൾ പ്രവർത്തന മേഖലയായിട്ടുള്ള തച്ചനാട്ടുകര റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ സ്വന്തം ഓഫീസ് കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.
സംഘം പ്രസിഡന്റ് കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. മണ്ണർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ആദ്യ നിക്ഷേപ സ്വീകരണ ഉദ്ഘാടനവും കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന കർമ്മവും നിർവഹിച്ചു.
യോഗത്തിൽ സഘം ഡയറക്ടർ സൈതലവി പാലോട് കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ മാസ്റ്റർ, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, പി.ഉദയൻ, കെ.ജി. സാബു, പി.ആർ. സുരേഷ്, ടി.സുരേഷ്, എൻ.കെ. ജയരാജൻ, തച്ചനാട്ടുകാര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കൃഷ്ണദാസ്, ഹംസപ്പ മാസ്റ്റർ, സി.ജയൻ, ഹഫീസ്, എം.തങ്കം, ബീന മുരളി, അഖിൽ ദേവ്, ഷിബി ഗോവിന്ദ്, മഞ്ജുള, രജിഷ, മനോജ് കുമാർ, സെക്രട്ടറി വിശ്വനാഥൻ, സി.പി. ജയശങ്കർ, വി.കെ. അലി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിശിഷ്ട വ്യക്തികൾക്കുള്ള സംഘത്തിൻ്റെ പാരിതോഷികങ്ങൾ സംഘം പ്രസിഡന്റും മറ്റു ഭാരവാഹികളും നൽകി ആദരിച്ചു.