ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്രധാന റോ​ഡി​ലെ കോ​ൺ​ക്രീറ്റ് ഒഴുകിപ്പോയി
Monday, May 27, 2024 1:17 AM IST
മ​ല​മ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് റോ​ഡി​ൽ​ചെ​യ്ത കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ ഒ​ലി​ച്ചു​പോ​യി.

മ​ല​മ്പു​ഴ പാ​മ്പു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ റോ​ഡി​നു ന​ടു​വി​ലൂ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ഴി​ച്ച ചാ​ലു​മൂ​ടി​യ കോ​ൺ​ക്രീ​റ്റാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ചാ​ൽ കോ​രി​യ​ത്.

മെ​റ്റ​ലും പാ​റ​പ്പൊ​ടി​യു​മു​പ​യോ​ഗി​ച്ച് മൂ​ടി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ മെ​റ്റ​ൽ തെ​റി​ച്ചു പോ​യി ചാ​ലി​ന്‍റെ ആ​ഴം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പു​തി​യ കോ​ൺ​ക്രീ​റ്റ് പ​ണി ചെ​യ്ത​ത്.
ശ​രി​യാം​വി​ധം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചീ​ട്ടി​ല്ലെ​ന്നും വാ​ഹ​ന​ങ്ങൾ പോ​കു​മ്പോ​ൾ അ​ധി​കം വൈ​കാ​തെ ത​ന്നെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു പോ​കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു.