പറന്പിക്കുളത്ത് കനത്ത മഴ തുടരുന്നു; യാത്രികർക്കു ജാഗ്രതാനിർദേശം
1424702
Saturday, May 25, 2024 1:31 AM IST
മുതലമട: പറമ്പിക്കുളത്തു കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴ തുടരുന്നു. വാഹനയാത്രയടക്കം ദുഷ്കരം. ഇന്നലെ രാവിലെ തണ്ണിപ്പള്ളത്തു മുളങ്കൂട്ടം റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. പൊള്ളാച്ചിയിൽനിന്നും പറമ്പിക്കുളത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് അരമണിക്കൂറോളം വഴിയിൽ കുടുങ്ങി. അതുവഴിയെത്തിയ പറമ്പിക്കുളം ഡിഎഫ്ഒ സുജിത്തും മറ്റുദ്യോഗസ്ഥരും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മുളങ്കൂട്ടം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രദേശത്ത് മഴ ശക്തമായ പെയ്തുവരുന്നതിനാൽ പറമ്പിക്കുളത്തേക്ക് വാഹനത്തിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്നു ഡിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.