ഗൾഫിൽ കെട്ടിടത്തിൽനിന്നു വീണ് യുവാവ് മരിച്ചു
1397536
Tuesday, March 5, 2024 2:38 AM IST
വടക്കേകാട്: യുഎഇയിൽ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വട്ടംപാടം തൊഴുക്കാട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ ബാസിതാ (33)ണ് മരിച്ചത്.
കഴിഞ്ഞ 21ന് പുലർച്ചെ താമസസ്ഥലത്തെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണതാകാമെന്ന് കരുതുന്നു. മാതാവ്: ഫൗസിയ. കബറടക്കം പിന്നീട് നാട്ടിൽ.