പരീക്ഷാ സമ്മർദം കുറയ്ക്കാൻ പരീക്ഷാ പർവ് 6.0 സെമിനാർ
1397296
Monday, March 4, 2024 1:12 AM IST
പാലക്കാട്: കുട്ടികളിലെ പരീക്ഷാസമ്മർദം അകറ്റുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരീക്ഷാ പർവ് 6.0 സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് കാണിക്കമാതാ ഗേൾസ് സ്കൂളിൽ നടന്ന സെമിനാറിൽ മുൻ ഡിജിപിയും കമ്മീഷൻ റിസോഴ്സ് പേഴ്സണുമായ ഡോ.പി.എം. നായർ ക്ലാസെടുത്തു.
പരീക്ഷാസമ്മർദം അകറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി സംവദിച്ച പരീക്ഷാ പേ ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അതിലെ സന്ദേശം രക്ഷിതാക്കൾക്ക് വേണ്ടി വിശദീകരിക്കുകയും ചെയ്തു. പാലക്കാട് ഡിഇഒ ഉഷ മാനാട്ട്, മണ്ണാർക്കാട് ഡിഇഒ ജയരാജ് എന്നിവരും പങ്കെടുത്തു.