അലനല്ലൂർ സർക്കാർ ആശുപത്രിയിൽ തീപിടുത്തം: ആളപായമില്ല
1397292
Monday, March 4, 2024 1:12 AM IST
മണ്ണാർക്കാട് : അലനല്ലൂർ സർക്കാർ ആശുപത്രിയിൽ തീപിടുത്തം. ഓഫീസ് കെട്ടിടത്തിലാണ് തീ പടർന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഞായറാഴ്ചയായതിനാൽ ഓഫീസുകൾ പ്രവർത്തിക്കാതിരുന്നത് ദുരന്തം ഒഴിവാക്കി. ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിൽ സ്റ്റെയർകേസിന് താഴെ സൂക്ഷിച്ചിരുന്ന ക്ലോറിൻ പാക്കറ്റുകൾക്കാണ് തീ പിടിച്ചത്.
ശക്തമായ പുക കെട്ടിടം മുഴുവനും നിറഞ്ഞു. ഞായറാഴ്ചയായതിനാൽ ജീവനക്കാർ അവധിയിലായതും രോഗികൾ ഇല്ലാതിരുന്നതും ദുരന്തമൊഴി വായി. ക്ലോറിൻ പാക്ക് ചെയ്ത വസ്തുക്കൾക്ക് സ്വയം തീ പിടിച്ചതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. വട്ടമ്പലത്തുനിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.