ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ
1396554
Friday, March 1, 2024 1:57 AM IST
വടക്കഞ്ചേരി: കാളാംകുളം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വടക്കഞ്ചേരി പാരിഷ് ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും നാളെ നടക്കും.
രാവിലെ 9.30 ന് നടക്കുന്ന ശുശ്രൂഷകളിൽ സെന്റ്തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ നോർത്ത് കേരള ഡയോസിഷൻ ബിഷപ് ഡോ. എബ്രഹാം ചാക്കോ മുഖ്യ കാർമികനാകും.
സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്, ട്രഷറർ റവ. പി.ടി. മാത്യു എന്നിവർ പങ്കെടുക്കും. 11 ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ ആശംസകളർപ്പിച്ച് പ്രസംഗിക്കും.
ഇടവക വികാരി റവ. മാത്യൂസ് എം. അനിയൻ, ഇടവക സെക്രട്ടറി കെ.ടി. ജോസ്, ഇടവക അക്കൗണ്ടന്റ് റെജി കെ. മാത്യു, ട്രസ്റ്റി പൗലോസ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാ ശുശ്രൂഷകളും സമ്മേളനവും നടക്കുന്നത്.