ചരക്ക് ലോറിയുടെ പിൻചക്രത്തിൽ കരിങ്കൽ ഒട്ടിപ്പിടിച്ച് തകരാറിലായി
1396387
Thursday, February 29, 2024 6:48 AM IST
വണ്ടിത്താവളം: ചരക്കു ലോറിയുടെ പിൻചക്രത്തിൽ വലിപ്പം കൂടിയ കരിങ്കൽ ഒട്ടിപ്പിടിച്ചതിനാൽ തകരാറിലായി. ഇന്നലെ രാവിലെ പത്തിന് വണ്ടിത്താവളം അയ്യപ്പൻ കാവ് മെയിൻ റോഡിലാണ് സംഭവം. ഡ്രൈവർ ഇറങ്ങി പരിശോധിച്ചപ്പോഴാണ് കരിങ്കൽ ടയറിൽ ഒട്ടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
രണ്ടുപേർ ചേർന്ന് കല്ല് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചിട്ടും നടന്നില്ല. പാറപൊട്ടിക്കുന്ന വലിയ ചുറ്റിക എത്തിച്ച് ടയറിൽനിന്നു കല്ല് അടിച്ചുതാഴെ വീഴ്ത്തുകയാണുണ്ടായത്. പിന്നീട് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.