യുവക്ഷേത്ര കോളജ് സമ്പൂർണ സമ്മിതിദായക കാമ്പസ്
1395848
Tuesday, February 27, 2024 6:10 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിനെ സമ്പൂർണ സമ്മിതിദായക കാമ്പസായി ജില്ലാകളക്ടർ ഡോ.എസ്. ചിത്ര പ്രഖ്യാപിച്ചു.
കോളജിലെ മുഴുവൻ വിദ്യാർഥികളേയും വോട്ടർ പട്ടികയിൽ ചേർക്കാൻ പരിശ്രമിച്ചവരെ കളക്ടർ അഭിനന്ദിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ് കൺവീനർ കെ.പി. അഞ്ജലി റിപ്പോട്ട് അവതരിപ്പിച്ചു.
സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഒ.വി. ആൽഫ്രഡ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി സ്വാഗതവും ഡയറക്ടർ റവ.ഡോ. മാത്യൂ ജോർജ് വാഴയിൽ നന്ദിയും പറഞ്ഞു.