മീങ്കരയിൽ ജലസംഭരണിയിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1394810
Friday, February 23, 2024 1:20 AM IST
മുതലമട: മലമ്പുഴ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തിൽ മുതലമട പഞ്ചായത്ത് മീങ്കര ജലസംഭരണിയിൽ മത്സ്യകുഞ്ഞു വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദീൻ ഉദ്ഘാടനം നിർവഹിച്ചു- പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയർപേഴ്സൻ ജാസ്മിൻ ഷെയ്ക്ക് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ നസീമ, ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ ചന്ദ്രലേഖ, ഇറിഗേഷൻ ഓവർസിയർ എം.വിനേഷ് , ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീധരൻ കുഞ്ഞു മണി, സൊസൈറ്റി പ്രസിഡന്റ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് സ്വാഗതവും ആർ.രജ്ഞിത്ത് കുമാർ നന്ദിയും പറഞ്ഞു.
1,75,000 രൂപ ചിലവിലാണ് മത്സ്യകൃഷിയിറക്കിയിരിക്കുന്നത്.