വനിതാ കമ്മീഷൻ അദാലത്ത്: എട്ടു കേസുകൾ തീർപ്പാക്കി
1394507
Wednesday, February 21, 2024 5:46 AM IST
പാലക്കാട്: വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല അദാലത്തിൽ എട്ട് കേസുകൾ തീർപ്പാക്കി. വസ്തു തർക്കങ്ങൾ, അധ്യാപകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഒരു കേസ് കൗണ്‍സിലിംഗിന് അയച്ചു. രണ്ടെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. 30 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 41 കേസുകളാണു പരിഗണനയ്ക്കു വന്നത്.
പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സിലർമാരായ ജിജിഷാ ബാബു, സ്റ്റെഫി എബ്രഹാം, എസ്സിപിഒ കെ. ശാരദ, കമ്മീഷൻ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരൻ, ശ്രീഹരി എന്നിവർ പങ്കെടുത്തു.