കലയുടെ ചിറകേറി...
1376398
Thursday, December 7, 2023 1:21 AM IST
പാലക്കാട്: അറുപത്തിരണ്ടാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന് ഉദ്ഘാടനം ചെയ്തു.
ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം 62 കലാഅധ്യാപകര്‍ പാടിയ സ്വാഗത ഗാനത്തോടെയാണ് ആരംഭിച്ചത്. സ്വാഗതസംഘം ചെയര്മാന് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. എ. പ്രഭാകരന് എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സോപാന സംഗീതജ്ഞന് ഞരളത്ത് ഹരിഗോവിന്ദന് അരങ്ങുണര്ത്തുപാട്ട് പാടി.
സംഗീത സംവിധായകന് പ്രകാശ് ഉള്ളേരി ലോഗോ രൂപകല്പന ചെയ്ത സാദത്ത് സമീലിന് ഉപഹാരം സമര്‍പ്പിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ്, ഡിഇഒ ഉഷ മാനാട്ട്, അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.