സജീവം ലഹരിവിരുദ്ധ ബോധവത്കരണ ക്യാന്പ്
1376394
Thursday, December 7, 2023 1:21 AM IST
പാലക്കാട് : കാരിത്താസ് ഇന്ത്യ, കെസിബിസി, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ സഹകരണത്തോടെ പീപ്പിൾസ് സർവീസ് സൊസൈറ്റി, പാലക്കാട് നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി മംഗലം ഡാം സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാന്പ് സംഘടിപ്പിച്ചു.
ബോധവത്കരണ ക്യാന്പിൽ ലോകാരോഗ്യ സംഘടനയുടെ കാർഡിയോ ആൻഡ് വാസ്കുലർ ഹെൽത്ത് സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ തൃശ്ശൂർ ഘടകം (ഡബ്ല്യുഎച്ച്ഒ-ഐഎച്ച്സിഐ) ഷിന്റോ ജയിംസ് നയിച്ചു.
സെന്റ് സേവ്യർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബി കരുത്തി സ്വാഗതം പറയുകയും പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയും വൈസ് പ്രിൻസിപ്പൽ ക്രിസ്റ്റി സിറിയക് നന്ദി പറയുകയും ചെയ്തു. സുധ, ജിൻസി, ഷിജി, പിഎസ്എസ്പി പ്രൊജക്ട് കോ-ഓർഡിനേറ്റർ ബാബുപോൾ എന്നിവർ നേതൃത്വം നല്കി.
ചടങ്ങിൽ ലഹരിവിരുദ്ധ കാന്പസായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൊമന്റോ ഫാ.ക്രിസ് കോയിക്കാട്ടിൽ സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.