രാമനാഥപുരത്തെ അ​ത്താ​ണി​ക്ക​ല്ല് തകർത്തു
Saturday, September 30, 2023 1:13 AM IST
പാ​ല​ക്കാ​ട്: രാ​മ​നാ​ഥ​പു​രം തോ​ട്ടു​പാ​ല​ത്തി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​ത്താ​ണി​ക്ക​ല്ല് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. പാ​ല​ക്കാ​ടി​ന്‍റെ ച​രി​ത്രാ​വ​ശേ​ഷി​പ്പു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​വ​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ത്താ​ണി​ക്ക​ല്ല് പു​നഃ​സ്ഥാ​പി​ക്ക​ണം എ​ന്നും ഹി​സ്റ്റ​റി ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ർ​ക്കി​യോ​ള​ജി സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ, ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.