വെള്ളരിമേട് മാലിന്യമുക്തമാക്കി എൻഎസ്എസ് വോളൻഡിയർമാർ
1339102
Friday, September 29, 2023 12:31 AM IST
പാലക്കാട്: കൊല്ലങ്കോട് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന വെള്ളരിമേടിനെ മാലിന്യമുക്തമാക്കി പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളൻഡിയർമാർ.
കൊല്ലങ്കോടിന്റെ പച്ചപ്പ് നിലനിർത്തുക, കൊല്ലങ്കോടും പരിസരങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ഹരിത കർമസേനയ്ക്ക് കൈമാറിയത്. 100ഓളം വിദ്യാർഥികളുടെ നേതൃത്വത്തിൽ 10 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ശേഖരിച്ചത്.
കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കോട് പഞ്ചായത്തംഗം കെ.ഷണ്മുഖൻ അധ്യക്ഷനായി. പഞ്ചായത്തംഗം വി. ബുഷറ, പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റ് എം. മോഹനൻ, സ്കൂൾ പ്രിൻസിപ്പാൾ പി.ബി. ജോഷ് കുമാർ, ഹെഡ്മാസ്റ്റർ ആർ. വാസുദേവൻ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ പിള്ള, പ്രോഗ്രാം ഓഫീസർ ഫാനിഷ് എസ്. ലാൽ എന്നിവർ പങ്കെടുത്തു.