മംഗലം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
1338842
Thursday, September 28, 2023 12:06 AM IST
മംഗലംഡാം: അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി മംഗലം ഡാമിന്റെ 6 ഷട്ടറുകളിൽ 2 സ്പില്‍വേ ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം തുറന്നു. നിലവിൽ 77.40 മീറ്റർ വെള്ളമാണ് സംഭരണിയിലുള്ളത്.
77.88 മീറ്റർ ആണ് സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളിൽ നിന്നും ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ച് ഷട്ടറുകൾ തുറക്കുന്ന അളവിൽ മാറ്റം വരുത്തും. പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ലെസ്ലി വർഗീസ് അറിയിച്ചു.